രാമപുരം: ബ്ലോക്കുപടിയിലെ പരേതനായ കരുവള്ളി പാത്തിക്കൽ കുഞ്ഞികമ്മു മാസ്റ്ററുടെ മകളും കരിഞ്ചാപ്പാടി പരേതനായ മണക്കാട്ടു വാക്കതൊടി അബ്ദുല്ലയുടെ ഭാര്യയുമായ കെ.പി. ബിയ്യുട്ടി (75) നിര്യാതയായി. സ്വാന്തന്ത്ര്യസമര സേനാനി കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ മരുമകളാണ്. മാതാവ്: കുറ്റീരി ബീവി (വടക്കാങ്ങര). മക്കൾ: മുഹമ്മദാലി, സാഹിറ, മുനീർ, നസീർ, പരേതനായ അബ്ദുൽ വാജിദ്. മരുമക്കൾ: പുൽപ്പാടൻ ഹഫ്സത്ത് (പാറടി), തെച്ചിക്കോടൻ ഖൈറുന്നിസ (കാപ്പ്), നെല്ലിശ്ശേരി ഉസ്മാൻ (രാമപുരം), തൊട്ടിതൊടി സുനീറ (പെരിന്താറ്റിരി), അച്ചാഴിതൊടി സക്കീന (പനങ്ങാങ്ങര). സഹോദരങ്ങൾ: സഫിയ (പെരിന്തൽമണ്ണ), ജമീല (താണിക്കൽ), ഹകീം, നജീബ്, ഫാത്തിമാളു, സുഹറ കൂട്ടിൽ (പട്ടിക്കാട് സഹകരണ ബാങ്ക്).