പനമരം: വൈശ്യബത്ത് ഹാരിസ് (53) നിര്യാതനായി. പനമരം ടൗണിലെ മലഞ്ചരക്ക് വ്യാപാരിയാണ്. ഭാര്യ: ആമിന കാളിയാർ അഞ്ചുകുന്ന്. മക്കൾ : നിബിൽ നാദിഷ്, ലയാന ഫെർബിൻ, ദിയ ഫെർബിൻ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, നൗഷാദ്, സുബൈദ, സൗജത്ത്, റാക്കിയ, ഷംല, ഷാഹിന. ഹാരിസിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഞായറാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കടകളടച്ച് ഹർത്താൽ ആചരിച്ചു.