അമ്പലവയൽ: റിട്ട. പ്രധാനാധ്യാപകൻ എടക്കൽ കൂരി മണ്ണിൽ മേലെ മണ്ണിൽ അബ്ദുൽ വഹാബ് മാസ്റ്റർ (75) നിര്യാതനായി. (അമ്പലവയൽ, ചീങ്ങവല്ലം, മാളിക, പുറ്റാട്, മട്ടപ്പാറ ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു). ഭാര്യ: നബീസ. മക്കൾ: ഉമ്മർ (കെ.എസ്.ഇ.ബി പനമരം), അബ്ദുൽ വാഹിദ് (ഹെഡ്മാസ്റ്റർ ജി.എൽ.പി.എസ് ആണ്ടൂർ), വാഹിദ (ഐ.സി.ഡി.എസ് വെങ്ങാലി കോഴിക്കോട്), നസീമ (മുനിസിപ്പാലിറ്റി ബത്തേരി), നദീറ (കിഫ്ബി, നിലമ്പൂർ). മരുമക്കൾ: നസീമ, ഷാഹിന (ഡബ്ല്യു.എച്ച്.എസ്.എസ് പിണങ്ങോട്). സിറാജുദ്ദീൻ, അബ്ദു, അബ്ദുൽ ഗഫൂർ (എൽ.എസ്.ജി.ഡി റീജനൽ ഓഫിസ് മലപ്പുറം). സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, ഖദീജ, പരേതരായ അബ്ദുൽ ജബ്ബാർ, അമീൻ മുഹമ്മദ്, സക്കിയ എടക്കൽ.