പുൽപള്ളി: ആദ്യകാല കുടിയേറ്റ കർഷകൻ പാടിച്ചിറ 60 കവല പുത്തൻകണ്ടത്തിൽ കുര്യൻ (കുട്ടി-93) നിര്യാതനായി. ഭാര്യ: മറിയം (പിണ്ടിക്കാനായിൽ കുടുംബാംഗം). മക്കൾ: ചിന്നമ്മ, ലീല, ജോസ്, ജോണി (വ്യാപാരി വ്യവസായി പെരിക്കല്ലൂർ യൂനിറ്റ് പ്രസിഡന്റ്), ചാക്കോ (സൗദി), തോമസ്, ബെന്നി, സാബു (ദുബൈ), ബിജു. മരുമക്കൾ: കുര്യൻ വെള്ളായിക്കൽ, ലീലാമ്മ തെക്കേകുടിലിൽ, ബെറ്റി മുപ്രാപ്പള്ളിയിൽ, ആൻസി കുടിയിരിപ്പിൽ, മിനി കൂറ്റപ്പാലയിൽ, മിനി താഴത്തുവെട്ടത്ത് (ദുബൈ), സിന്ധു ചെറുമനത്ത് (ദുബൈ), ജിൻസി താഴത്തുവെട്ടത്ത്, പരേതനായ തോമസ് മാവേലി പുത്തൻപുരയിൽ. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് 60 കവല ക്രൈസ്റ്റ് നഗർ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.