കണിയാമ്പറ്റ: കൊല്ലിവയൽ പുതിയില്ലം പി. ശാന്തമ്മ അന്തർജനം (71) നിര്യാതയായി. ഭർത്താവ്: കെ. ശങ്കരൻ എമ്പ്രാന്തിരി, (റിട്ട. അസി. സെക്രട്ടറി, പൂതാടി സർവിസ് സഹകരണ ബാങ്ക്). മക്കൾ: പി.എസ്. സത്യനാഥൻ (ചാനൽ പാർട്ണർ, ടാറ്റാ സോളാർ എനർജി, എറണാകുളം), പി.എസ്. സതീഷ് ബാബു. മരുമക്കൾ: സ്മിത അന്തർജനം (പെൻഷനേഴ്സ് സഹകരണ സംഘം, കൽപറ്റ), സുമ സരസ്വതി അന്തർജനം. സഹോദരങ്ങൾ: പരേതനായ ശംഭു എമ്പ്രാന്തിരി, കെ. കൃഷ്ണൻ എമ്പ്രാന്തിരി (റിട്ട. അധ്യാപകൻ, എ.യു.പി.എസ്, വരദൂർ), മഴുവന്നൂർ പഞ്ചമന സരസ്വതി അന്തർജനം, കൊല്ലിവയൽ പുതിയില്ലം കെ. നാരായണൻ എമ്പ്രാന്തിരി (റിട്ട. സെക്രട്ടറി, വരദൂർ ക്ഷീരോൽപാദക സഹകരണസംഘം), ചീക്കല്ലൂർ മാടമന അദിതി അന്തർജനം.