മഞ്ചേശ്വരം: സി.പി.ഐ കാസര്‍കോട് ജില്ല എക്സിക്യൂട്ടിവ് അംഗം ബി.വി. രാജന് (68) നിര്യാതനായി. ചൊവ്വാഴ്ച വൈകീട്ട് വീട്ടിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേശ്വരം പഞ്ചായത്തിലെ ശുചിത്വ മിഷന്റെ യോഗത്തില്‍ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു.
എ.ഐ.ടി.യു.സി ജില്ല ട്രഷററാണ്. 2010 മുതല്‍ എല്‍.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വീനറാണ്. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ്, ദീര്‍ഘകാലം മഞ്ചേശ്വരം സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍, തുടര്‍ന്ന് ബാങ്ക് പ്രസിഡന്റുമായിരുന്നു. സി.പി.ഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, സി.പി.ഐ കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗം, ബി.കെ.എം.യു ജില്ല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ല കൗണ്‍സില്‍ രൂപവത്കരിച്ചതു മുതല്‍ ജില്ല കൗണ്‍സിൽ അംഗമാണ്.
1988 മുതല്‍ 1992 വരെ എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ്, എ.ഐ.വൈ.എഫ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, കാസര്‍കോട് താലൂക്ക് ബീഡിതൊഴിലാളി യൂനിയന്‍ പ്രസിഡന്റ്, പ്ലാന്റേഷന് കോര്പറേഷന് ബോര്‍ഡ് മെംബര്‍, മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി അംഗം, ലാൻഡ് അസൈന്മെന്റ് കമ്മിറ്റി അംഗം, മഞ്ചേശ്വരം ലാൻഡ് ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 1983ല്‍ എ.ഐ.ടി.യു.സി നേതൃത്വത്തില്‍ കാനം രാജേന്ദ്രന് നയിച്ച കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കാല്‍നട ജാഥയിലെ അംഗമായിരുന്നു.
ഭാര്യ: നാരായണി. മകള്‍: രമ്യ രാജന്. മരുമകന്: യദു നന്ദന് (ഗള്‍ഫ്). സഹോദരങ്ങൾ: ചന്ദ്രശേഖര, മീനാക്ഷി, പരേതരായ അപ്പയ്യ ബല്ലായ, സാവിത്രി, ലളിത, അസ്വിനി കുമാർ.