ഉരുവച്ചാൽ: മാലൂർ അരയാലിൻ കീഴിൽ പുത്തൻവീട്ടിൽ കാരായി ശാന്ത (78) നിര്യാതയായി. നിട്ടാറമ്പിലെ പരേതരായ മണപ്പാട്ടി കൃഷ്ണന്റെയും കാരായി ചീരൂട്ടിയുടെയും മകളാണ്. മാലൂരിലെ പരേതനായ ഈരായി കുഞ്ഞിക്കണ്ണനാണ് (വട്ടപ്പാറ) ഭർത്താവ്. മക്കൾ: പ്രേമാനന്ദൻ (യാസീൻ ബസ് ഉടമ തലശ്ശേരി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ട്രഷറർ), വിജയലക്ഷ്മി, പ്രസാദ്കുമാർ, പ്രജീഷ് കുമാർ, പ്രസീന, പ്രീത, പരേതയായ പുഷ്പലത. മരുമക്കൾ: രൂപ, രഘുനാഥ്, ഷിംന, ഹനീഷ്, സദാനന്ദൻ. സഹോദരങ്ങൾ: കാരായി വാസു, ചന്ദ്രൻ, രാഘവൻ, ചന്ദ്രമതി, പുരുഷു, അശോകൻ, പരേതരായ അനന്തൻ, രാജു, മുകുന്ദൻ.