കാഞ്ഞങ്ങാട്: മതപണ്ഡിതനും മുൻ മദ്റസാധ്യാപകനുമായ ആറങ്ങാടി തോയമ്മലിലെ ഹാജി കെ. മുഹമ്മദ് കുഞ്ഞി മുസ്ല്യാർ (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇസ്മയിൽ അബ്ദുറഹ്മാൻ (അബൂദബി), ബഷീർ ആറങ്ങാടി (കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുൻ സെക്രട്ടറി, മലബാർ വാർത്ത മാനേജിങ് എഡിറ്റർ), അബ്ദുൽ റഷീദ് (കുവൈത്ത്), സുബൈദ, ബീഫാത്തിമ, ഹാജിറ, സക്കീന, ഫൗസിയ. മരുമക്കൾ: റുഖിയ, അസ്മ, മുബീന, മൊയ്തു, ഷംസുദ്ദീൻ അരയി, റഫീഖ് ആറങ്ങാടി, അബൂബക്കർ കന്നാടം, സലീം അട്ടേങ്ങാനം.