കാഞ്ഞങ്ങാട്: പുല്ലൂർ ഉദയനഗറിലെ വി. കുഞ്ഞമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വി. രാമൻ. മക്കൾ: വി. കുമാരൻ (മുൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ), വി. ലീല (ഉദുമ), വി. ചന്ദ്രൻ (കോമരം എരമം മുച്ചിലോട്ട്), വി. ശ്യാമള (മേട്രൻ ഗവ. മഹിളാ മന്ദിരം പരവനടുക്കം), യു. മോഹനൻ (പി.ടി.എ പ്രസിഡന്റ് ഉദയനഗർ ഹൈസ്കൂൾ), യു. പ്രകാശൻ (സെക്രട്ടറി സി.പി.എം മധുരമ്പാടി ബ്രാഞ്ച്), വി. ശൈലജ (അംഗൻവാടി വർക്കർ കരക്കകുണ്ട്). മരുമക്കൾ: തമ്പായി (നാലാം വാതുക്കൽ), സുകുമാരൻ (നാലാംവാതുക്കൽ), ബേബി (കാസർകോട്), ദേവി (ഉദുമ), കെ.എം. നാരായണൻ (തൊടുപ്പനം), കെ.വി. താര (പഴയങ്ങാടി), മധു (കോമരം, വെള്ളോറ മുച്ചിലോട്ട് ). സഹോദരങ്ങൾ: വാണിയൻ, പരേതരായ കമ്മാടത്തു, കുഞ്ഞിപ്പെണ്ണ്.