മണർകാട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന മണർകാട് ചെറുകുന്നേൽ സി.സി. ജോർജ് (ജോർജ്കുട്ടി -79) നിര്യാതനായി. മാളിയേക്കലായ കൈതയിൽ പടിഞ്ഞാറെക്കുറ്റ് കുടുംബാംഗമാണ്. കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ, ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് വിഭാഗങ്ങളിൽ ഇൻറലിജൻസ് ഓഫിസറായിരുന്നു. മികച്ച സേവനത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ പ്രത്യേക മെഡൽ ലഭിച്ചു. കോട്ടയം കെ. നൈനാൻസ് കോളജിൽ അധ്യാപകനായിരുന്നു. 1996ൽ ജനകീയാസൂത്രണ സമിതി ജില്ലതല പരിശീലകൻ, മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗം, മണർകാട് സെൻറ് മേരീസ് കോളജ് ഗവേണിങ് ബോഡി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കുഴിമറ്റം കാഞ്ഞിരത്തുംമൂട്ടിലായ പാറയിൽ കുടുംബാംഗം പി.സി. സാറാമ്മ (റിട്ട. ട്രഷറി ഒാഫിസർ). മക്കൾ: ജയിംസ് സി. ജോർജ്, ജേക്കബ് സി. ജോർജ് (ട്രഷറി, കോട്ടയം), വർഗീസ് സി. ജോർജ് (ലേഖകൻ, മാതൃഭൂമി). മരുമക്കൾ: ആശ (ഇൻഫൻറ് ജീസസ് ഗേൾസ് സ്കൂൾ, മണർകാട്), സൗമ്യ (ഗീവർഗീസ് മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കാരിക്കോട്), സന്ധ്യ (ക്രോസ് റോഡ്സ് സ്കൂൾ, പാമ്പാടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.