വൈപ്പിന്‍: പ്രമുഖ സഹകാരിയും കല-സാഹിത്യ-നാടക രംഗങ്ങളില്‍ ശ്രദ്ധേയനുമായിരുന്ന മയ്യാറ്റില്‍ സത്യന് (73) നിര്യാതനായി. രണ്ടുവര്‍ഷമായി രോഗബാധിതനായിരുന്നു. റിട്ട. പഞ്ചായത്ത് സൂപ്രണ്ടായ സത്യന് ഇരുപതോളം ഏകാംഗ നാടകങ്ങളുടെ രചയിതാവും സംവിധായകനുമാണ്. 17 വര്‍ഷം പള്ളിപ്പുറം സര്‍വിസ് സഹ. ബാങ്ക് പ്രസിഡൻറ്, കൊച്ചി സഹ. സര്‍ക്കിള്‍ യൂനിയന്‍ ചെയര്മാന്, ചെറായി സഹോദരന് അയ്യപ്പന് സ്മാരകം സെക്രട്ടറി, പുരോഗമന കല-സാഹിത്യ സംഘം വൈപ്പിന്‍ ഏരിയ സെക്രട്ടറി, കേരള കര്‍ഷകസംഘം ഏരിയ കമ്മിറ്റി അംഗം, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയോടെ ചെറായി പൊതുശ്മശാനത്തില്‍. ഭാര്യ: അനിത (മുന്‍ ഗ്രാമപഞ്ചായത്ത് അംഗം). മക്കള്‍: സജിത്ത്, സനീഷ് (ഇരുവരും മെഡിക്കല്‍ െറപ്രസേൻററ്റിവ്), സ്മിത. മരുമക്കള്‍: ഗ്രീഷ്മ, അനു, അനില്‍കുമാര്‍.