കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വൈദികൻ ഫാ. മാത്യു പൈനുങ്കൽ (78) നിര്യാതനായി. 1967 ഡിസംബർ 16ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വൈക്കം, ഫോർട്ട്കൊച്ചി, വല്യാറ, കോക്കുന്ന്, മാണിക്കമംഗലം, പെരുമാനൂർ, കാഞ്ഞൂർ, എടനാട്, എളംകുളം, പെരുമ്പാവൂർ, തോപ്പിൽ, അങ്കമാലി, ചെത്തിക്കോട്, പള്ളിപ്പുറം തുടങ്ങിയ പള്ളികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ടനാട് പൈനുങ്കൽ പരേതരായ അവിരാ, മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോസഫ്, ശോശാമ്മ, മേരി, ത്രേസ്യാമ്മ, ചിന്നമ്മ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കണ്ടനാട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.