കൂത്താട്ടുകുളം: നെടുമ്പാശ്ശേരിയിൽനിന്ന് രാമപുരത്തേക്ക് പോവുകയായിരുന്ന കാർ കൂത്താട്ടുകുളം - പാലാ റൂട്ടിൽ പെരുംകുറ്റിയിൽ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു.
കാരമല വലിയചിറയിൽ മോഹനനാണ് (65) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരമല തേക്കുംകാട്ടിൽ പൈലിയെ (59) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഡ്രൈവർ രാമപുരം മന്ത്രപാറയിൽ ബിനോയി (48), യാത്രക്കാരായ രാമപുരം കുരിയലാനിക്കൽ അനിൽ (49), ഭാര്യ ബിന്ദു (45) എന്നിവരെ നിസ്സാര പരിക്കുകളോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചായക്കടയോട് ചേർന്ന് റോഡിൽ ചായ കുടിച്ചുകൊണ്ടിരുന്ന പൈലിയെയും മോഹനെനയും കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 7.15 നാണ് അപകടം. ചായക്കടയിലേക്ക് ഇടിച്ചു കയറിയ കാർ സമീപത്തെ 10 അടി താഴ്ചയുള്ള തോട്ടിലേക്ക് പതിക്കുകയായിരുന്നു.