നേമം: കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വയോധികന് മരിച്ചു. വിളപ്പില്‍ശാല കരുവിലാഞ്ചി കാരോട് കോണത്തു വീട്ടില്‍ നാരായണപിള്ള (89) യാണ് മരിച്ചത്.
കഴിഞ്ഞ 22ന് ആൻറിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ 30ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച വൈകുന്നേരമായിരുന്നു മരണം. ഭാര്യ: പരേതയായ രമാദേവി.
മക്കള്‍: സുരേന്ദ്രന് നായര്‍, പരേതനായ ശശിധരന് നായര്‍, ലതകുമാരി, വിജയകുമാര്‍. മരുമക്കള്‍: ഉഷകുമാരി, ഗീതകുമാരി, മധുസൂദനന് നായര്‍, ബീന.