മേമുണ്ട: ചല്ലിവയൽ പുത്തൻ പുരക്കൽ ശ്രീകാര്യത്തിൽ ചന്ദ്രൻ മാസ്റ്റർ (63) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു. കല്ലാമല യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. സി.പി.എം ചല്ലിവയൽ ബ്രാഞ്ച് സെക്രട്ടറി, വില്യാപ്പള്ളി പഞ്ചായത്ത് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം, ജനനയന പെയിൻ ആൻഡ് പാലിയേറ്റിവ് സെക്രട്ടറി, സുരക്ഷ പാലിയേറ്റിവ് വടകര സോണൽ ചെയർമാൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, കെ.എസ്.ടി.എ ചോമ്പാല ഉപജില്ല ജോ. സെക്രട്ടറി, ജനസംസ്കാര പഠന കേന്ദ്രം സെക്രട്ടറി, ഹർകിഷൻ സിങ് പഠന കേന്ദ്രം അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം ചല്ലിവയൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഷീജ (റിട്ട. വില്ലേജ് ഓഫിസർ, ചോറോട്).
മക്കൾ: അഭിശ്രീ ഗൗതം (അധ്യാപകൻ, മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ), സപര്യശ്രീ ഗംഗ (അധ്യാപിക, കല്ലാമല യു.പി സ്കൂൾ). മരുമക്കൾ: ആര്യ മാനസ (അധ്യാപിക, ജി.യു.പി സ്കൂൾ കുണ്ടുതോട്), സംഗീത് (അധ്യാപകൻ, നടുവത്തൂർ യു.പി സ്കൂൾ).
സഹോദരങ്ങൾ: രാധ (പഴങ്കാവ്), ശോഭ (കുട്ടോത്ത്), ശ്യാമള (ലോകനാർകാവ്), മുരളി (അധ്യാപകൻ, അൻസാർ കോളജ്, കർഷക മോർച്ച ജില്ല പ്രസിഡന്റ്), ഉഷ (ലോകനാർകാവ്), പ്രീത (മാക്കൂൽ പീടിക).