വാണിമേൽ: ജുമുഅത്ത് പള്ളിക്ക് സമീപം ചാത്തോത്ത് മൊയ്തു ഹാജി (82) നിര്യാതനായി. ദീർഘകാലം ശംസുൽ ഹുദ മദ്റസ കമ്മിറ്റി ട്രഷററായിരുന്നു. ഭാര്യ: അലീമ ഹജ്ജുമ്മ കണ്ടലക്കണ്ടി. മക്കൾ: മമ്മു, ഹുസൈൻ (മസ്കത്ത്), കുഞ്ഞബ്ദുല്ല (കുവൈത്ത്), സലാം (ദുബൈ കെഎം.സി.സി. മുൻ ട്രഷറർ), റാഷിദ് (ദുബൈ), റുബീന, ശഫീന. മരുമക്കൾ: ചിറക്കൽ റഷീദ് കടമേരി, അജ്നാസ് കോടിയൂറ, റാബിയ കുയ്തേരി, കദീജ കടവത്തൂർ, നസീറ ഉന്മത്തൂർ, ഹഫ്സത്ത് ചാലപ്പുറം, സബീന വാണിമേൽ. സഹോദരങ്ങൾ: അമ്മത് ഹാജി, ഉസ്സൻ ഹാജി (പ്രസിഡന്റ് വാണിമേൽ മഹല്ല്), പരേതരായ കുഞ്ഞിപ്പാത്തു, കുഞ്ഞാമി, ബിയ്യാത്തു, ഖദീജ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വാണിമേൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.