കൊടിഞ്ഞി: കുറൂൽ സ്വദേശി എലിമ്പാട്ടിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ (മൊല്ല-80) നിര്യാതനായി. കൊടിഞ്ഞി ദാറുൽ ഇസ്ലാം മദ്റസ, കടുവള്ളൂർ ബാബുസ്സലാം മദ്റസ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
ഭാര്യമാർ: സൈനബ, പരേതയായ ആമിന. മക്കൾ: മുസ്തഫ, അബൂബക്കർ, അബ്ദുന്നാസർ, അൻവർ സാദത്ത്, ഖദീജ, ഇമ്മുട്ടി, സാബിറ, ശഹർബാൻ, സുഫൈറ. മരുമക്കൾ: ഹംസ കുണ്ടൂർ, മുഹമ്മദ് കാടപ്പടി, അബ്ദുറഹ്മാൻ താനൂർ, മൊയ്തീൻ പെരിഞ്ചേരി, അബ്ദുസ്സലീം കരിങ്കല്ലത്താണി, റുഖിയ, റംല, ഫൗസിയ, സഫ്ന.