കൊയിലാണ്ടി: മുന്‍ ഡി.സി.സി പ്രസിഡന്റ് പുളിയഞ്ചേരി ഉണിത്രാട്ടില് യു. രാജീവന് (68) നിര്യാതനായി. അർബുദ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന് പുളിയഞ്ചേരി സൗത്ത് എല്‍.പി സ്കൂളിൽ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴു സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. രണ്ടു തവണ കൊയിലാണ്ടി നഗരസഭ കൗൺസിലറും ഒരു തവണ പഞ്ചായത്ത് മെംബറുമായിരുന്നു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍, കെ .പി. സി. സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണബാങ്ക് എന്നിവയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്, കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. ഉണിത്രാട്ടില് പരേതനായ കുഞ്ഞിരാമന് നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: എന്‍. ഇന്ദിര (റിട്ട.അധ്യാപിക,കൊല്ലം ജി. എം. എല്‍. പി സ്കൂള്‍). മക്കള്‍: യു.ആര്. രജീന്ദ് (സോഫ്റ്റ് വെയർ എൻജിനീയര്‍, ഐ. ടി കമ്പനി ബംഗളൂരു), യു. ആര്. ഇന്ദുജ (ആയുര്‍വേദ ഡോക്ടര്‍, കൊയിലാണ്ടി). മരുമകൾ: അനുശ്രീ. സഹോദരങ്ങൾ: ശ്രീധരന് (റിട്ട. മര്‍ച്ചന്റ് നേവി), ഇന്ദിര, മുരളീധരന്(വിക്ടറി കൊയിലാണ്ടി), സുമതി, യു .ഉണ്ണികൃഷ്ണന് (മാതൃഭൂമി കൊയിലാണ്ടി ലേഖകന്‍, റിട്ട.അധ്യാപകന് മുചുകുന്ന് യു. പി സ്കൂള്‍)