ഏലപ്പാറ: പന്തലൂപറമ്പിൽ തോമസ് ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. മക്കൾ: വിൽസൺ ജോൺ (അധ്യാപകൻ, ഡൽഹി), പി.ജെ. റെജി (പ്രിൻസിപ്പൽ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ചീന്തലാർ), ആലിച്ചൻ (എ.എസ്.ഐ, വാഗമൺ), ജേക്കബ് ജോൺ (എ.എസ്.ഐ, ഡിവൈ.എസ്.പി ഓഫിസ്, പീരുമേട്), റോബർട്ട് ജോൺ (ഡൽഹി), സിബി പി. ജോൺ (മരിയൻ കോളജ്, കുട്ടിക്കാനം). മരുമക്കൾ: മഞ്ജു, മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ, ലിൻസി (സഹകരണ ബാങ്ക്, വാഴത്തോപ്പ്), ഷീന (തൊഴിൽ വകുപ്പ്, പീരുമേട്), ജിജി (ഡൽഹി), ആൻസി (മുരിക്കടി എം.എ.ഐ.എച്ച്.എസ് സ്കൂൾ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.