വൈലത്തൂർ: അരീക്കാട് സ്വദേശിയും കുറ്റിപ്പാല ചെനപ്പുറം താമസക്കാരനുമായ പരേതനായ പോക്കർ ഹാജിയുടെ മകൻ മങ്ങാട്ട് പള്ളിമാലിൽ അബ്ദുൽ റഷീദ് (53) ദുബൈയിൽ നിര്യാതനായി. മാതാവ്: സുലൈഖ. ഭാര്യ: റാബിയ. മക്കൾ: മുഹമ്മദ് റോഷൻ, റോഷ്ന, റമീസ്, ഫാത്തിമ റജ, റിസഫതും. മരുമകൻ: അബ്ദുശാക്കിർ പത്തമ്പാട്. സഹോദരങ്ങൾ: ഇസ്മായിൽ, ശിഹാബ്, സക്കീർ, റഹ്മത്ത്, സലീന, സമീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കുറ്റിപ്പാല വീടിന് സമീപത്തെ മസ്ജിദ് ഖബർസ്ഥാനിൽ.