പയ്യോളി: കൊയിലേരി കുഞ്ഞികൃഷ്ണൻ നായർ (92) നിര്യാതനായി. പുറക്കാട് പ്രദേശത്ത് കർഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃസ്ഥാനം വഹിച്ചു. സി.പി.എം തിക്കോടി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. തിക്കോടി പഞ്ചായത്ത് മെംബറായും പ്രവർത്തിച്ചിരുന്നു. റൂബി എസ്റ്റേറ്റ് മിച്ചഭൂമി സമരത്തിൽ നേതൃസ്ഥാനം വഹിച്ചു. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: രവി (വിമുക്ത ഭടൻ), ശോഭന, മുരളീധരൻ, പ്രമീള. മരുമക്കൾ: ദാമോദരൻ നായർ (ചിങ്ങപുരം), ബാലകൃഷ്ണൻ നായർ (അയനിക്കാട്), വസന്ത (റിട്ട. പ്രധാനാധ്യാപിക പുറക്കാട് സൗത്ത് എൽ.പി.എസ്), മഞ്ജുള. സഹോദരങ്ങൾ: മീനാക്ഷിയമ്മ, ദേവകിയമ്മ, പരേതരായ നാരായണി അമ്മ, കല്യാണി അമ്മ, പത്മനാഭൻ നായർ.