വണ്ണപ്പുറം: ആദ്യകാല പത്രം ഏജന്റ് വണ്ണപ്പുറം കണിച്ചാട്ട് മുഹമ്മദ് (മുക്രി മമ്മിക്ക -95) നിര്യാതനായി. വണ്ണപ്പുറം, പനങ്കര, തൊമ്മൻകുത്ത് ജുമാമസ്ജിദുകളിൽ മുഅദ്ദിനായിരുന്നു. മക്കൾ: മൈദീൻ (ഉമ്മുൽഖുറാ കലൂർ), നസീമ, സുഹ്റ, അബ്ദുൽ ഖാദർ (വണ്ണപ്പുറം പഞ്ചായത്ത് അംഗം), അബ്ദുൽ കരീം, യൂസുഫ്, ഹനീഫ് (പേൾ വിസ്ഡം സ്കൂൾ, അൽ ഐൻ), അഷ്റഫ് (കെ.എം.എ സ്റ്റുഡിയോ ആൻഡ് വി ന്യൂസ്), ഇബ്രാഹീം (മടക്കത്താനം ജുമാമസ്ജിദ്). മരുമക്കൾ: സുഹ്റ മൈദീൻ, മീരാകുട്ടി ചീങ്കല്ലേൽ, ഇബ്രാഹീം പഴേരി, ജമീല ഖാദർ, നസീമ കരീം, ആയിഷ യൂസുഫ്, സൽമ ഹനീഫ്, സജീന അഷ്റഫ്, ഷൈല ഇബ്രാഹീം.