പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്ത് മുൻ അംഗം വളയൻചിറങ്ങര തോട്ടത്തിൽ ടി.പി. ഏലിയാസ് (74) നിര്യാതനായി. വളയൻചിറങ്ങര ബാലഗ്രാമം ഡയറക്ടർ ബോർഡ് അംഗം, അങ്കമാലി ഭദ്രാസന കൗൺസിൽ അംഗം, തുരുത്തിപ്ലി റെസിഡൻറ്സ് അസോസിയേഷൻ രക്ഷാധികാരി, പുല്ലുവഴി- പെരുമ്പാവൂർ സോമിൽ ഒാണേഴ്സ് അസോ. മുൻ ഭാരവാഹി, സാന്ത്വനം സ്പെഷൽ സ്കൂൾ ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പുല്ലുവഴി തോമ്പ്രായിൽ എളച്ചാർ. മക്കൾ: ജിസ്മി, ബൈജു (ജെ.ബി.എൽ പ്ലൈവുഡ്സ്), ലിജു (ജെ.ബി.എൽ ഗ്ലാസ് ഹൗസ്, കുറുപ്പംപടി). മരുമക്കൾ: ബാബുജോൺ (ആർ.ടി.ഒ, എറണാകുളം), റിയ, വിനീത. സംസ്കാരം ബുധനാഴ്ച 3.30ന് വളയൻചിറങ്ങര സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.