തൃശൂർ: ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ജീജി ജോർജ് (61) നിര്യാതനായി. പരേതനായ തട്ടിൽ ഉമ്പാവു ജോർജിന്റെയും ശാന്തയുടെയും മകനാണ്.
ഭാര്യ: പ്രഫ. മോനി (വിമല കോളജ്, തൃശൂർ). മക്കൾ: കാതറിൻ (ഐ.ബി.എം, ബംഗളൂരു), ഗ്രേഷ്യസ് (കാനഡ), കരോളിൻ (ബി.കോം വിദ്യാർഥിനി, രാജഗിരി കോളജ്).
മരുമക്കൾ: ഡെൽവിൻ ചാലിശ്ശേരി മുക്കാട്ടുകര (ഐ.ബി.എം, ബംഗളൂരു), പ്രിയ ജോണി (കാനഡ). തൃശൂർ ലൂർദ് കത്തീഡ്രൽ മുൻ ട്രസ്റ്റിയാണ്. ലൂർദ് കുറീസ് ഡയറക്ടർ, കത്തീഡ്രൽ ഗായകസംഘം കോഓഡിനേറ്റർ, സോഷ്യൽ ആർട്സ് ക്ലബ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. തൃശൂർ പറവട്ടാനിയിലെ വ്യാപാരിയാണ്. സംസ്കാരം പിന്നീട്.