കോഴിക്കോട്: പ്രമുഖ വ്യാപാരിയും പാളയം പാരീസ് ഹോട്ടൽ ഉടമയുമായ പാരീസ് അബൂബക്കർ ഹാജി (94) നിര്യാതനായി. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ്.
അനാഥകുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ചിരുന്ന അബൂബക്കർ ഹാജി 1977 മുതൽ കാലിക്കറ്റ് ഓർഫനേജ് കമ്മിറ്റി ചെയർമാനാണ്.
കാലിക്കറ്റ് ഓർഫനേജ് ഐ.ടി.ഐ, ടി.ടി.ഐ എന്നീ സ്ഥാപനങ്ങളുടെ മാനേജറുമായിരുന്നു.
കൊളത്തറ കാലിക്കറ്റ് ഇസ്ലാമിക് കൾചറൽ സൊസൈറ്റി വൈസ് ചെയർമാനും സൊസൈറ്റിയുടെ കീഴിലുള്ള വികലാംഗ വിദ്യാലയം, സ്നേഹമഹൽ സ്പെഷൽ സ്കൂൾ, മാത്തറയിലെ സി.ഐ.ആർ.എച്ച്.എസ്, പി.കെ.സി.ഐ.സി.എസ് കോളജ്, ബി.എഡ് കോളജ് എന്നീ സ്ഥാപനങ്ങളുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്.
ഭാര്യമാർ: വടകര പുത്തൻ പുരയിൽ സൈനബ, ഫ്രാൻസിസ് റോഡ് കോശനി വീട്ടിൽ കൽമാബി. മക്കൾ: ഫൈസൽ അബൂബക്കർ (ഖത്തർ), ജലീൽ (സിറ്റി ലൈറ്റ് റസ്റ്റാറന്റ്), നൗഫൽ (കെയർ ഹോം), മുജീബ് (ഇന്തോനേഷ്യ), അഫ്സൽ (മദ്രാസ്), നജീബ് (ഖത്തർ), ആയിഷ, ശബാന. മരുമക്കൾ: റംല, നസീഹ, സലീമ, ഫാത്തിമ, ശബാന, ഫസീല, അഹ്റാഫ്.