അഞ്ചൽ: കോവിഡ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. ആർച്ചൽ കൃഷ്ണവിലാസത്തിൽ സോമശേഖരൻ പിള്ള (67) ആണ് മരിച്ചത്.
പന്തളത്തെ ആശുപത്രിയിൽ ഡയബറ്റിക് ചികിത്സയിൽ കഴിയവെ ചികിത്സിച്ച ഡോക്ടർക്ക് കോവിഡ് പോസിറ്റിവ് ആയതിനെതുടർന്ന് സോമശേഖരപിള്ളയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധിതനാണെന് കണ്ടെത്തിയത്. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തിവരവെയാണ് മരണം.
ഭാര്യ: ജാനമ്മ. മക്കൾ: ഹരികുമാർ (കെ.എസ്.ഇ.ബി), ഗിരീഷ്കുമാർ (എക്സൈസ്).
മരുമക്കൾ: മഞ്ജു (ആരോഗ്യവകുപ്പ്), ദീപ (ആരോഗ്യവകുപ്പ്).