കണ്ണൂർ: എൻ.എഫ്.പി.ടി.ഇ നേതാവും എ.ഐ.ബി.ഡി.പി.എ ജില്ല ഘടകം സ്ഥാപക പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.വി. ഉണ്ണിക്കൃഷ്ണൻ (82) നിര്യാതനായി. ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരനും സി.പി.എം ചാലാട് മണൽ ബ്രാഞ്ച് അംഗവുമാണ്.
ഭാര്യ: രമ. മക്കൾ: ശിവകുമാരി (ശിശുക്ഷേമ സമിതി ജില്ല ജോയന്റ് സെക്രട്ടറി, സി.പി.എം ചാലാട് ലോക്കൽ കമ്മിറ്റി അംഗം), സുനിൽ ഉണ്ണികൃഷ്ണൻ (അബൂദബി ശക്തി തിയറ്റേഴ്സ് ഓഡിറ്റർ), സനൽ ഉണ്ണികൃഷ്ണൻ (ബഹ്റൈൻ).
മരുമക്കൾ: വിൽസൻ (റിട്ട. കെ.എസ്.ഇ.ബി, സി.പി.എം ചാലാട് ലോക്കൽ കമ്മിറ്റി അംഗം), സുനിതകുമാരി (കണ്ടോന്താർ), ധന്യ (ഏഴോം). സഹോദരങ്ങൾ: പാർവതി, കമല, ഹരിദാസ്, വിമല, പരേതനായ കൃഷ്ണൻ. മൃതദേഹം ശനിയാഴ്ച രാവിലെ 7.30 മുതൽ 11 വരെ ചാലാട് സി.കെ പുരത്തുള്ള വീട്ടിലും കണ്ണൂർ കെ.ജി. ബോസ് മന്ദിരത്തിലും പൊതുദർശനത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.