അഞ്ചൽ: അഗസ്ത്യക്കോട് ചേണാൽ ജയാഭവനിൽ പരേതനായ പി.ഐ. പൗലോസിന്റെ ഭാര്യ കുഞ്ഞുമോൾ പൗലോസ് (74) നിര്യാതയായി. മക്കൾ: ജയ പോൾ (അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ഇറിഗേഷൻ വകുപ്പ് എറണാകുളം), ജെസി പോൾ (അധ്യാപിക, ഗവ. ഹൈസ്കൂൾ, വടവാതൂർ), ഡോ. ഐസക് പോൾ (പ്രഫ. ഗവ. ട്രെയിനിങ് കോളജ്, തിരുവനന്തപുരം), ജോളി പോൾ (യു.എസ്), ജെയ്സൺ പോൾ (മസ്കത്ത്). മരുമക്കൾ: സാം ചെറിയാൻ (റിട്ട. അസി. എക്സി. എൻജിനീയർ, ഇറിഗേഷൻ), ബെന്നി എബ്രഹാം (സീനിയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ക്യാൻഅപ്രൂവ്, കോട്ടയം), ഡോ. ഷെറിൻ തോമസ് (അസോ. പ്രഫ. യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), ജയിംസ് വർഗീസ് (യു.എസ്), ആൻസി ഫിലിപ് (അസോ. പ്രഫ. മരിയ തെരേസ കോളജ് ഓഫ് നഴ്സിങ്, ചാലക്കുടി). സംസ്കാരം പിന്നീട്.