താനാളൂർ: കോട്ടുവാല പീടികക്ക് പടിഞ്ഞാറ് വടുകുന്നത്ത് ആലി ഹാജി (69) നിര്യാതനായി. ഏറെക്കാലം താനാളൂർ അങ്ങാടിയിലും കേലപ്പുറത്തും പലചരക്ക് കച്ചവടം നടത്തിയിരുന്ന അദ്ദേഹം താനാളൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും മലപ്പുറം ജില്ല കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ബീവി കുട്ടി. മക്കൾ: യൂസുഫലി, ആബിദലി, റഷീദലി (മൂവരും ദുബൈ), മുഹമ്മദ് സലീം, ഹൈദർ അലി, ഷാഹിദ. മരുമക്കൾ: ഫൈസൽ ടി.കെ (വട്ടത്താണി), ലൈല, റംല, നാസിറ, ഹസീന, നസീബ.