ഉരുവച്ചാൽ: വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഉരുവച്ചാൽ മണക്കായി റോഡിലെ ഇളമ്പയിൽ ഹൗസിൽ എൻ.പി. പ്രകാശൻ (63) നിര്യാതനായി. നാഷനൽ പെർമിറ്റ് ലോറി ഡ്രൈവറായും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു.
പരേതനായ കുഞ്ഞിരാമൻ ഗുരിക്കളുടെയും പി.വി. ഗൗരിയുടെയും മകനാണ്. ഭാര്യ: രതി. മക്കൾ: എൻ.പി. നിധുൻ (ദുബൈ), മൃദുല, വരുൺ. മരുമക്കൾ: അഞ്ജു നിധുൻ, കെ.പി. ലിഗേഷ് ജ്യോത്സ്യൻ (ചിറ്റാരിപറമ്പ്), അശ്വിനി. സഹോദരങ്ങൾ: ശോഭ, പ്രിയംവദ, എൻ.പി. പ്രദീപ്കുമാർ (ബാബു), പ്രസീത. സംസ്കാരം വെള്ളിയാഴ്ച 11.30ന് പൊറോറ നിദ്രാലയത്തിൽ.