സിവിൽ സർവിസ് എന്ന വലിയൊരു ലക്ഷ്യത്തിലേക്ക് നടന്നുകയറിയ മൂന്നുപേർ, സഫ്ന നസ്റുദ്ദീൻ, ആശിഷ് ദാസ്, ഗോകുൽ എസ്. നിരവധി മലയാളികൾ ഇത്തവണ ഇൗ ലക്ഷ്യം നേടിയിട്ടുണ്ടെങ്കിലും ഇൗ മൂന്നുപേർക്ക് ചില പ്രത്യേകതകളുണ്ട്. ഇവർ പല കാരണങ്ങൾകൊണ്ട് നിങ്ങൾക്ക് വഴികാട്ടികളാവുന്നവരാണ്. തെൻറ 23ാം വയസ്സിൽ ആദ്യ ശ്രമത്തിൽതെന്ന സിവിൽ സർവിസ് എന്ന നേട്ടത്തിനുടമയായ ആളാണ് സഫ്ന. ഫയർമാനായി ജോലി ചെയ്തുവരുന്നതിനിടെ ഒഴിവുസമയങ്ങളിൽ പഠിച്ച് ഇൗ നേട്ടം കരസ്ഥമാക്കിയ ആളാണ് ആശിഷ്. തെൻറ കാഴ്ചപരിമിതിയെ നിശ്ചയദാർഢ്യംകൊണ്ടും പരിശ്രമംകൊണ്ടും തോൽപിച്ചയാളാണ് ഗോകുൽ എസ്.