ജീവിച്ചിരിക്കുേമ്പാൾ ഒന്ന് നിവർന്നു കിടക്കാൻപോലും കഴിയാത്ത കുടുസ്സുമുറിയിലായിരുന്നു തലമുറകളോടൊപ്പം അവർ കഴിഞ്ഞിരുന്നത്. മലവെള്ളപ്പാച്ചിലിനൊപ്പം മണ്ണിനടിയിലമർന്ന, കോരിച്ചൊരിയുന്ന മഴയത്തെ തണുത്ത രാത്രിയിലും ആ 70 പേരും കണ്ട കിനാവ് സ്വന്തമായൊരു മണ്ണ്, അതിലൊരു വീട് എന്നതായിരിക്കാം. മരണത്തിനൊടുവിൽ കൂട്ടക്കുഴിമാടങ്ങൾ തീർത്ത ആറടി മണ്ണുപോലും അവർക്കന്യമായ ഭൂമിയിലായിരുന്നു. രാജമലയിലെ പെട്ടിമുടി ദുരന്തത്തിന് ഒരുമാസം പിന്നിട്ട സാഹചര്യത്തിൽ തോട്ടങ്ങളിലെ ഒറ്റമുറി ലയങ്ങളിൽ പതിറ്റാണ്ടുകളായി കഴിയാൻ വിധിക്കപ്പെട്ടവരുടെ സങ്കടപ്പറച്ചിൽ...