ഭരണഘടനയുടെ 19ാം അനുഛേദത്തിൽ വിവരിച്ച അഭിപ്രായപ്രകടനത്തിനും തൊഴിലിനും സമാധാനപരമായ സംഘടന പ്രവർത്തനങ്ങൾക്കുമുള്ള സ്വാതന്ത്ര്യം പരസ്യമായിത്തന്നെ വെല്ലുവിളിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ദേശീയതലത്തിൽ നോക്കിയാൽ, ഫോർത്ത് എസ്റ്റേറ്റ് എന്നത് ഏറക്കുറെ ഒരു കെട്ടുകഥയായി മാറി. വളരെക്കുറച്ച് ചില അച്ചടിമാധ്യമങ്ങൾ മാത്രമാണ് പ്രതിപക്ഷ ധർമം നിർവഹിക്കാനുള്ള തേൻറടം കാണിക്കുന്നത്