കൊല്ലം: വ്യവസായിയും ഫാത്തിമ മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് സ്ഥാപക ചെയർമാനും മുൻ എം.എൽ.എയുമായ പരേതനായ ഡോ.എ. യൂനുസ് കുഞ്ഞിന്റെ ഭാര്യ വടക്കേവിള മണക്കാട് കോളജ് നഗർ ഷാജഹാൻ മൻസിലിൽ ദരീഫാ ബീവി (73-മുൻ ചെയർപേഴ്സൺ, ഫാത്തിമ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റ്) നിര്യാതയായി. മക്കൾ: ഷാജഹാൻ (ചെയർമാൻ, ഫാത്തിമ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റ്), നൂർജഹാൻ (ഡയറക്ടർ, എഫ്.എം.ഇ.ടി), നൗഷാദ് യൂനുസ് (മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ്, ഫാത്തിമ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി), അഡ്വ.അൻസർ (ട്രഷറർ, എഫ്.എം.ഇ.ടി), മുംതാസ്, റസിയ (ഇരുവരും എഫ്.എം.ഇ.ടി ഡയറക്ടർമാർ), ഹാഷിം യൂനുസ് (വൈസ് ചെയർമാൻ, എഫ്.എം.ഇ.ടി). മരുമക്കൾ: സുജ, ഡോ.നൗഫൽ, സജീന, സീനു, ഷറഫുദീൻ, ഡോ. നസ്മൽ, മുനീറ.