ആയൂർ: ഇളമാട് വെള്ളച്ചാൽ തേക്കുംകാട്ടിൽ ജെ.ജെ നിവാസിൽ തങ്കമ്മ കുഞ്ചാണ്ടി (98) നിര്യാതയായി. ഇളമാട് പാലമൺ കോണത്തു കുടുംബാംഗമാണ്. മക്കൾ: പരേതനായ കോശി, അച്ചൻകുഞ്ഞ്, പൊന്നമ്മ, തോമസ്, ലേയമ്മ, പരേതനായ ജയിംസ്, ജെസി, പരേതനായ സജി. മരുമക്കൾ: പരേതയായ ശോശാമ്മ കോശി, മണി, തങ്കച്ചൻ, ബേബിക്കുട്ടി, തങ്കച്ചൻ, ലിസി ജയിംസ്, പരേതനായ ജോസ്, ബിന്ദു സജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഇളമാട് സെന്റ്തോമസ് മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.