കൊട്ടാരക്കര: എഴുകോൺ ചീരങ്കാവ് ചിറവിള വീട്ടിൽ ഷാഹുൽ ഹമീദ് (81) നിര്യാതനായി. ഭാര്യ: റുക്കിയാബീവി. മക്കൾ: മെഹറുന്നിസ (ലണ്ടൻ), സിദ്ദീഖ്, നസീമാബീവി, ഷെരീഫ് (ഡിവൈ.എസ്.പി, ശാസ്താംകോട്ട). മരുമക്കൾ: ഖലിം (ലണ്ടൻ), അനീസ (അധ്യാപിക, ഗവ.എച്ച്.എസ്.എസ്, കേരളപുരം), അഷറഫ്, ജാസ്മി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൃപ്പിലഴികം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.