ശാസ്താംകോട്ട: മൈനാഗപ്പള്ളിയിലെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന തെക്കൻ മൈനാഗപ്പള്ളി പാലവിളയിൽ കെ. ശ്രീധരൻ (86) നിര്യാതനായി. അടിയന്തരാവസ്ഥ കാലത്ത് സി.പി.എമ്മിന്റെ പ്രവർത്തനത്തിന് മൈനാഗപ്പള്ളിയിൽ നേതൃത്വം നൽകുകയും നീലേശ്വരംതോപ്പിലെ മിച്ചഭൂമി സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. സി.പി. എം കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്ക് കമ്മിറ്റി അംഗമായും ദീർഘനാൾ സി.പി. എമ്മിന്റെ മൈനാഗപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽ സി.ഐ.ടി.യു താലൂക്ക് സെക്രട്ടറിയായി പ്രവർത്തിച്ചു. ഓട് വ്യവസായ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) രൂപവത്കരിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചു. കുന്നത്തൂർ താലൂക്കിൽ കശുവണ്ടി തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു)വിന്റെ നേതാവായിരുന്നു. തേവലക്കര ബോയ്സ്, ആൻഡ് ഗേൾസ് ഹൈസ്കൂളിന്റെ ഭരണ സമിതി അംഗവുമായിരുന്നു. ഭാര്യ: സരസമ്മ. മക്കൾ: സാനു (കേരള ബാങ്ക്), സൈമ (കെ.എസ്.എഫ്.ഇ, അസിസ്റ്റന്റ് മാനേജർ), ഷൈല (ബി.എച്ച്.എസ്, തേവലക്കര), സുനിൽ (ഗവ. പ്ലീഡർ, കരുനാഗപ്പള്ളി), സുജി (ഗവ. സെക്രട്ടേറിയറ്റ്). മരുമക്കൾ: ആർ.പി. സുഷമ (ഇടക്കിടം യു.പി.എസ്), അനിൽകുമാർ, ആർ. പ്രസന്നകുമാർ, ഡി. അമ്പിളി, ആർ. ബീന (ഗവ. എൽ.വി.എച്ച്.എസ്, കടപ്പ).