പത്തനാപുരം: മകെൻറ കല്ലറക്ക് സമീപം ചിതയൊരുക്കി വയോധികന് ആത്മഹത്യ ചെയ്തു. പത്തനാപുരം പിടവൂര്‍ അരുവിത്തറ ശ്രീശൈലത്തില്‍ രാഘവന് നായരാണ് (72) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് 15 വര്‍ഷം മുമ്പ് മകന് ഹരികുമാര്‍ മരിച്ചിരുന്നു. മകനെ സംസ്കരിച്ചതിെൻറ സമീപത്ത് സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചു.
എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ െവച്ചാണ് മരണം സംഭവിച്ചത്.
വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു രാഘവന് നായര്‍. അര്‍ബുദബാധയെ തുടര്‍ന്ന് 10 വര്‍ഷം മുമ്പ് ഭാര്യ സുധയും മരിച്ചു. പിന്നാലെ മൂന്ന് സഹോദരിമാരും അനന്തരവനും മരിച്ചത് രാഘവന് നായരെ മാനസികമായി തളര്‍ത്തിയിരുന്നതായി സമീപവാസികള്‍ പറഞ്ഞു. കുറച്ച് നാളുകളായി തുടര്‍ച്ചയായി തലവേദന ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ ബ്രെയിന്‍ ട്യൂമറാെണന്ന് കണ്ടെത്തിയിരുന്നു. ഇതിെൻറ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കരുതുന്നു. അരുവിത്തറ എൻ.എസ്.എസ് കരയോഗത്തിെൻറ ട്രഷററും എക്സ് സർവിസ് ലീഗ് ഏരിയാ ഭാരവാഹിയുമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.