Obituary
കുണ്ടറ: ഇളമ്പള്ളൂർ റോഡുവിള വീട്ടിൽ ഇബ്രാഹിംകുട്ടിയുടെ മകൻ അബ്ദുൽ റഹിം (63) നിര്യാതനായി. ഭാര്യ: ഷെമീമ. മക്കൾ: റഹീസ്, അർഷാദ്.
ചാത്തന്നൂർ: യുവാവിനെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോയിപ്പാട് ശ്രീവിലാസത്തിൽ വിജയെൻറ മകൻ ഐവി(32)നെയാണ് ഇത്തിക്കരയാറ്റിൽ പള്ളിയ്ക്കമണ്ണടി പാലത്തിന് സമീപം വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ കടയിൽ പോകാനായി വീട്ടിൽനിന്ന് കാറുമായി ഇറങ്ങി. ഇതിനിെട കുമ്മലൂരിൽ കാർ വീടിെൻറ മതിലിൽ ഇടിച്ചു. അപകടവിവരം വീട്ടിൽ അറിയിച്ചശേഷം ഫോൺ ഓഫ് ആകുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിൽ ബുധനാഴ്ച രാത്രി ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ളിയാഴ്ച രാവിലെ എേട്ടാടെ മൃതദേഹം പള്ളിക്കമണ്ണടി കടവിന് സമീപം കണ്ടെത്തുകയായിരുന്നു. ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ കോവിഡ് ടെസ്റ്റ് നടത്തി പൊസ്റ്റ്േമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
തേവലക്കര: പാലക്കൻ ഇടവനാട് വടക്കതിൽ ഒാമനക്കുട്ടൻപിള്ള (54) നിര്യാതനായി. ഭാര്യ: ശ്രീലേഖ. മക്കൾ: വിനായക, ദേവിക.
പട്ടാഴി: മീനംസ്വാമി നഗറിൽ രാമാട്ടുപുത്തൻവീട്ടിൽ പരേതനായ ആർ. പരമേശ്വരനാചാരിയുടെ ഭാര്യ ജാനമ്മാൾ (88) നിര്യാതയായി. മക്കൾ: സോമശേഖരനാചാരി (റിട്ട. വാട്ടർ അതോറിറ്റി), സരസ്വതി, പുഷ്പവല്ലി. മരുമക്കൾ: ഉഷാകുമാരി, മോഹനൻ, രാജേന്ദ്രൻ.
ഓച്ചിറ: വള്ളികുന്നം കാഞ്ഞിപ്പുഴ കന്നേൽതെക്കതിൽ സദാശിവൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജലക്ഷ്മി, റാണിലക്ഷ്മി. മരുമക്കൾ: ഓമനക്കുട്ടൻ, മധുസൂദനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കടയ്ക്കൽ: ചരിപ്പറമ്പ് അരുൺഭവനിൽ മുരളീധരൻപിള്ള (65) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അരുൺ, അതുല്യ. മരുമക്കൾ: സജിത്ത്, അമൃത.
പന്മന: നടുവത്തുചേരി കറുങ്ങയിൽ തുഷാരയിൽ എസ്. തുളസീധരൻ (72, റിട്ട.കെ.എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യാതനായി. ഭാര്യ: എ. രാജമണി. മക്കൾ: കീർത്തി, കിരൺ. മരുമകൻ: അനു ആർ. രമണൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
കുണ്ടറ: ഇളമ്പള്ളൂർ റോഡുവിള വീട്ടിൽ അബ്്ദുൽ റഹീം (61)നിര്യാതനായി. ഭാര്യ: ഷെമീമ, മക്കൾ: റഹീസ്, അർഷദ്.
ഇരവിപുരം: തെക്കേവിള ഷൈനി ഭവനത്തിൽ പരേതനായ നടേശെൻറ ഭാര്യ ലളിതാംബിക (73) നിര്യാതയായി. മക്കൾ: രാജ്മോഹൻ, ജയപ്രകാശ്, ഷൈനി. മരുമകൻ: ജയപ്രകാശ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പോളയത്തോട്ട്.
ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ വെളുത്തടത്ത് യുസഫ് (58) നിര്യാതനായി. ഭാര്യ, ഹസീന. മക്കൾ: അജാസ്, അജിമി. മരുമകൻ: റിനാസ്.
നിലമേൽ: മുരുക്കുമൺ ജെ.എ മൻസിലിൽ (മൂലക്കടയിൽ) അലാവുദീൻ (73) നിര്യാതനായി. ഭാര്യ: ലൈലബീവി. മക്കൾ: അൽത്താഫ് (വൈ.എൽ.എം.എം യു.പി.എസ്, കീഴാറ്റിങ്ങൽ), ജാസിഫ് (ജില്ല ട്രഷറി തിരുവനന്തപുരം), ജാസ്മിൻ. മരുമക്കൾ: മുഹാജിറ, റൈഹാനത്ത്, സക്കീർ.
കല്ലുവാതുക്കൽ: ഇളംകുളം പുത്തൻവിള രാധാകൃഷ്ണവിലാസത്തിൽ സുകുമാരെൻറ ഭാര്യ സത്യഭാമ (76) നിര്യാതയായി. മക്കൾ: സുഭദ്ര, പ്രസന്ന, വത്സല, പ്രസന്നൻ, രാധാകൃഷ്ണൻ, ഷെർലി, പ്രദീപ്. മരുമക്കൾ: അരവിന്ദാക്ഷൻ, മധുസൂദനൻ, അശോക്കുമാർ, ശോഭ, ബീന, പ്രകാശ്, മിനി.