റാന്നി: മക്കപ്പുഴ അപ്സരയിൽ (ചരിവുകാലായിൽ) സി.കെ. ശിവരാമൻ (82) നിര്യാതനായി. നെടുങ്കണ്ടം, കറുകച്ചാൽ, കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫിസറായും വെച്ചൂച്ചിറ, ആറന്മുള, പത്തനംതിട്ട ഗേൾസ്, കീക്കൊഴൂർ ഗവ. ഹൈസ്കൂളുകളിലും റാന്നി സിറ്റാഡൽ ഹയർ സെക്കൻഡറി സ്കൂളിലും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പി. ശ്രീദേവിയമ്മ (റിട്ട. അധ്യാപിക ഗവ. ഹൈസ്കൂൾ, കീക്കൊഴൂർ). മക്കൾ: സി.എസ്. ഹരികൃഷ്ണൻ (വിറ്റെസ്കോ ടെക്നോളജീസ്, ബംഗളൂരു), ആഭ (ഹണിവെൽ ബംഗളൂരു), പരേതയായ ഡോ. ആഷ. മരുമക്കൾ: കെ.പി. റജി (ന്യൂസ് എഡിറ്റർ, ‘മാധ്യമം’, തിരുവനന്തപുരം), ഡോ. ശ്രീലക്ഷ്മി (ആത്രയ ആയുർവേദ കോളജ്, ബംഗളൂരു) കെ.പി. മനു(അമേഡിയസ് ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.