നാരങ്ങാനം: കണമുക്ക് മധുവിലാസത്തിൽ (ഗോകുലം) പരേതനായ ആലപ്പുഴ കലവൂർ കാട്ടുങ്കൽ കുടുംബാംഗം രാമകൃഷ്ണ പിള്ളയുടെ ഭാര്യ തങ്കമ്മ പിള്ള (99) നിര്യാതയായി. ആലപ്പുഴ മുതുകുളം മൂലയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: ഇന്ദിരാമ്മ, മൃദംഗ വിദ്വാൻ എസ്.ഗോപിനാഥൻ പിള്ള (റിട്ട. സുബേദാർ, ഇന്ത്യൻ ആർമി), സോമനാഥൻ പിള്ള (റിട്ട. ഹവിൽ ദാർ, ഇന്ത്യൻ ആർമി), രാധമ്മ, മധുസൂദനൻ പിള്ള. മരുമക്കൾ: പരേതനായ ശിവരാമൻ നായർ, ഇന്ദിരാദേവി, തങ്കമണി, ശശിധരൻ നായർ, സരസ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.