ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവ് നെടുമുടി പഞ്ചായത്ത് പ്രസിഡന്റും ജില്ല പഞ്ചായത്ത് പ്രതിപക്ഷനേതാവുമായിരുന്ന ചമ്പക്കുളം വൈശ്യംഭാഗം തട്ടാരപ്പിള്ളിയിൽ ജി. മുകുന്ദൻ പിള്ള (76) നിര്യാതനായി. കെ.എസ്.യു ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ്, ആലപ്പുഴ എസ്.ഡി കോളജ് യൂനിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലാണ് തുടക്കം. എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ നടന്ന വെളുത്തുള്ളിക്കായൽ സമരത്തിൽ ഏഴു ദിവസത്തെ പദയാത്രികനായിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായിരുന്നു.
സംഘടന കോൺഗ്രസ് ഉൾപ്പെടുന്ന ജനത പാർട്ടിയുടെ ജില്ല സെക്രട്ടറി. സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ജനത പാർട്ടി പിളർന്ന് ജനത ജി രൂപം കൊണ്ടപ്പോൾ ജനറൽ സെക്രട്ടറിയായി. 1987ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് കെ. സുധാകരനൊപ്പം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് കെ.പി.സി.സി നിർവാഹക സമിതിയിൽ തുടർന്നു. കേരള സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ, കേരള സ്റ്റേറ്റ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് സ്റ്റീൽ ഫോർജിങ്സ് എന്നിവയുടെ ഡയറക്ടർ ബോർഡുകളിൽ പ്രവർത്തിച്ചു. ഒരു വർഷത്തോളം ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ചെയർമാനായിരുന്നു. 20 വർഷം കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായിരുന്നു. 2015 മുതൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. നിലവിൽ സാമൂഹിക സുരക്ഷ പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡന്റുമാണ്. ഡി.സി.സി ഓഫിസിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ വിവിധ തലങ്ങളിലുള്ളവർ അന്ത്യോപചാരമർപ്പിച്ചു. ഭാര്യ: അമ്മിണിയമ്മ (കുന്നംകരി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: സജീവ്, സതീഷ്. മരുമക്കൾ: ഉജാല (അമ്പലപ്പുഴ ഗവ. മോഡൽ സ്കൂൾ അധ്യാപിക), രതി നായർ (കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂൾ അധ്യാപിക).
മോഹനൻ
പള്ളുരുത്തി: പെരുമ്പടപ്പ് കടവിപ്പറമ്പിൽ പരേതനായ കുഞ്ഞന്റെ മകൻ മോഹനൻ (67) നിര്യാതനായി. ഭാര്യ: രാധ. മകൾ: അനു. മരുമകൻ: നിമോഷ്.
ജേക്കബ്
കോതമംഗലം: കോഴിപ്പിള്ളി പുതയത്തുമോളേൽ ജേക്കബ് (68) നിര്യാതനായി. ഭാര്യ: പരേതയായ കൊസീസ ഡിനീസ്. മക്കൾ. സിൽവിയ, നെവീസ്.
പോത്താനിക്കാട്
ഗ്രാമ പഞ്ചായത്ത് അംഗം വി.കെ.രാജൻ
പോത്താനിക്കാട്: ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ വേലിക്കകത്ത് വി.കെ. രാജൻ (രാജൻ കുമാരൻ- 57) നിര്യാതനായി.
പോത്താനിക്കാട് ഫോറസ്റ്റ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു) തൊഴിലാളിയും, സി.പി.എം തായ് മറ്റം ബ്രാഞ്ച് അംഗവുമായിരുന്നു.
പരേതനായ കുമാരനാണ് പിതാവ്. മാതാവ്: കുഞ്ഞിക്കാളി. ഭാര്യ: ശാന്ത.
മക്കൾ: സിൽവി, ആര്യ. മരുമകൻ : മിഥുൻ.