മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് കാവുങ്കൽ വെളിയിൽ വീട്ടിൽ വി.കെ. തങ്കപ്പൻ (89) നിര്യാതനായി. ഭാര്യ: കാവുങ്കൽ മുല്ലശ്ശേരി കുടുംബാംഗം പരേതയായ രത്നമ്മ. മക്കൾ: ബിജു (എസ്.ബി.ഐ മുഹമ്മ), ഷാജൻ (പൊലീസ് ഇൻസ്പെക്ടർ, കുന്നത്തുനാട്), ബൈജു (ജില്ല ക്രൈം ബ്രാഞ്ച്, ആലപ്പുഴ), ഷൈജു (എക്സൈസ് റേഞ്ച് ഓഫിസ്, കുമളി), ലൈജു (കല്യാൺ ജ്വല്ലേഴ്സ്). മരുമക്കൾ: ഷീബ, രചന, പ്രസീത, രശ്മി, ഡോ. അർച്ചന.