ചെങ്ങന്നൂർ: പാണ്ടനാട് വന്മഴി ഷാജി സദനത്തിൽ പരേതനായ ടി.സി. രാമെൻറ ഭാര്യയും റിട്ട. സ്പെഷൽ ഗ്രേഡ് പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസറുമായ കുഞ്ഞമ്മ രാമൻ (80) നിര്യാതയായി. മക്കൾ: ലൈലാമണി (ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്), ഷീലാമണി (റിട്ട. ഹെഡ്മിസ്ട്രസ്), ലാലി (ഹയർ സെക്കൻഡറി അധ്യാപിക), ഷാജി രാമൻ (ആർ.ഐ.ടി, കോട്ടയം), അനിത. മരുമക്കൾ: വേണുഗോപാൽ, പി.കെ. രവീന്ദ്രൻ, സതീഷ് കുമാർ, ഡോ. ഷീജ ഷാജി, സതീഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.