വടയാർ: ജയവിഹാറിൽ കെ.എൻ. പത്മനാഭപിള്ളയുടെ ഭാര്യ ടി.ബി. സരോജിനി കുഞ്ഞമ്മ (കുഞ്ഞമ്മ -84, റിട്ട. പ്രധാനാധ്യാപിക, ഇളങ്കാവ് യു.പി സ്കൂൾ, വടയാർ) നിര്യാതയായി. തുരുത്തി തോട്ടായിൽ കുടുംബാംഗമാണ്. മക്കൾ: ജയശ്രീ, വേണുഗോപാൽ (ഹഡ്കോ, തിരുവനന്തപുരം), മായ (അധ്യാപിക, ടി.ഡി.എച്ച്.എസ്, ആലപ്പുഴ). മരുമക്കൾ: പരേതനായ കെ.കെ. വിജയകുമാർ, കല എൻ. നായർ (ചീഫ് മാനേജർ കനറാ ബാങ്ക്), ബി. വിജയകുമാർ (അസി. മാനേജർ ട്രാഫിക്, എഫ്.എ.സി.ടി ഉദ്യോഗ്മണ്ഡൽ). സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.