പൊടിമറ്റം: തിരുഹൃദയ സന്യാസിനീ സമൂഹം കാഞ്ഞിരപ്പള്ളി വിമല പ്രോവിൻസ് കൂവപ്പള്ളി ഭവനാംഗമായ സിസ്റ്റർ ഫ്രാൻസിസ്ക എസ്.എച്ച് (90) നിര്യാതയായി. കപ്പാട് പുത്തൻ പുരയ്ക്കൽ പരേതരായ കുരുവിള - ത്രേസ്യാ ദമ്പതികളുടെ മകളാണ്. മേലോരം, കുമരകം, ചേമ്പളം, കമ്പംമെട്ട് സ്കൂളുകളിൽ അധ്യാപികയായിരുന്നു. ആനിക്കാട്, കരുണാപുരം, ചെങ്കൽ, ആശാഹോം, പൊടിമറ്റം, ആനക്കല്ല്, പഴയിടം, കൂവപ്പള്ളി എന്നീ ഭവനങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ ആൻസലം, മാനുവൽ, തോമാച്ചൻ, മേരിക്കുട്ടി, ബനഡിക്ട്, എൽസമ്മ, ആനിയമ്മ, പരേതരായ ഫിലിപ്പ്, എബ്രാഹം, കുറുവച്ചൻ, അപ്പച്ചൻ.