പുതുപ്പള്ളി: ശിവഗിരി തീർഥാടന ഉപജ്ഞാതാക്കളിൽ ഒരാളായ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരുടെയും ചേരിക്കൽ കുഞ്ഞിപ്പിള്ളയമ്മയുടെയും ഇളയമകൻ ഡോ. ഗംഗാധരൻ വല്ലഭശ്ശേരി (86) നിര്യാതനായി. പാലക്കാട് മംഗലം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിൽ ഡോക്ടറായും കാര്യദർശിയായും കോട്ടയം മൂലവട്ടം, ചിങ്ങവനം എന്നിവിടങ്ങളിൽ ദീർഘകാലം ആയുർവേദ ഡോക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മൂലവട്ടം എസ്.എൻ.ഡി.പി ശാഖ യോഗം മുൻ പ്രസിഡൻറായും സീനിയർ സിറ്റിസൺ വെൽെഫയർ അസോസിയേഷൻ പള്ളം പ്രസിഡൻറായും പുതുപ്പള്ളി സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യൻ ഫൗണ്ടേഷൻ ചെയർമാനാണ്. ഭാര്യ: ലളിതാംബഭായ് (റിട്ട. അക്കൗണ്ട്സ് ഓഫിസർ കെ.എസ്.ഇ.ബി). മക്കൾ: ഡോ. ജയശ്രീ (അസോ. പ്രഫസർ, പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, ചോറ്റാനിക്കര), ഡോ. ജയരാജ് (മെഡിക്കൽ ഓഫിസർ ഗവ. ആയുർവേദ ഡിസ്പെൻസറി, വിജയപുരം), ജയപ്രകാശ് (എൻജിനീയർ, കെ.എസ്.ബി മിൽ കൺട്രോൾസ്, മാള, തൃശൂർ). മരുമക്കൾ: ഡോ. ജോജി (ഹോമിയോ മെഡിക്കൽ ഓഫിസർ, കൊച്ചിൻ കോർപറേഷൻ), ഡോ. അനി പി. പ്രകാശം (മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, വാകത്താനം), സുജാത (എൻജിനീയർ, കെ.എസ്.ബി മിൽ കൺട്രോൾസ്, മാള, തൃശൂർ). സംസ്കാരം ബുധനാഴ്ച 11ന് പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിലുള്ള മകെൻറ വസതിയിൽ.