ചങ്ങനാശ്ശേരി: പ്രമുഖ നാടക തിരക്കഥാകൃത്തും അഭിനേതാവും ചങ്ങനാശ്ശേരി അണിയറ നാടക തിയറ്റേഴ്സിെൻറ ഉടമയുമായ പുതുപ്പറമ്പില്‍ ഷൗക്കത്തലി (അണിയറ മക്കത്ത് -64) കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിെക്ക വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ചങ്ങനാശ്ശേരി ഗീഥ തിയറ്റേഴ്സിലൂടെയായിരുന്നു അരങ്ങിലെ തുടക്കം. അണിയറ നാടക തിയറ്റേഴ്സിെൻറ ‘വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ കുങ്കുമക്കര’, സ്ത്രീധനം, സ്ത്രീപീഡനം, മദ്യപാനം എന്നിവ പ്രമേയമായുള്ള അമരം, സ്വാതന്ത്ര്യ ലബ്ധിയുടെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയെ കാണാന്‍ ഗാന്ധിജിയെത്തുന്നത് പ്രമേയമായ ‘അര്‍ധരാത്രിക്ക് 50 വയസ്സ്’, ‘ആകാശത്തില്‍ തനിയെ’ എന്നീ നാടകങ്ങൾ ഏറെ ശ്രദ്ധനേടി. 35 നാടകങ്ങൾ അരങ്ങിലെത്തിച്ചു. ‘നേരറിവ്’ ആണ് അവസാനത്തെ നാടകം. കോവിഡ് വ്യാപനത്തിന് മുമ്പുവരെ അദ്ദേഹം നാടകരംഗത്ത് സജീവമായിരുന്നു. പരേതരായ കാസിം കുഞ്ഞിെൻറയും സൈനബയുടെയും മകനാണ്.
ഭാര്യ: പരേതയായ ഷീബ. മക്കള്‍: ഷാഹിന്‍, ഹൈദരാലി, ഷൈമാന്‍. മരുമക്കള്‍: അല്ഫ, റെജീന.