കുറവിലങ്ങാട് (ജയ്ഗിരി): പുലിയള്ളിൽ ത്രേസ്യ കുര്യൻ (97) നിര്യാതയായി. മുട്ടുചിറ കൊല്ലപ്പള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: പി.കെ. വർക്കി (റിട്ട. അസി. രജിസ്ട്രാർ, എം.ജി യൂനിവേഴ്സിറ്റി, കോട്ടയം), പി.കെ. ജോസഫ് (റിട്ട. ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, മൃഗസംരക്ഷണ വകുപ്പ്), പി.കെ. മാത്യു, സെബാസ്റ്റ്യൻ, മറിയമ്മ, തോമസ്, ജോണി സിറിയക്, ഡെയ്സി (ഹെഡ് നഴ്സ്, ഗവ. ഹോസ്പിറ്റൽ, ഡൽഹി). മരുമക്കൾ: മേഴ്സി, പെണ്ണമ്മ, മോളി, മിനി, അഗസ്റ്റിൻ, മേഴ്സി, റെയ്നി, ജോഷി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ജയ്ഗിരി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.