തൊടുപുഴ: മൈലക്കൊമ്പ് വഴുതലക്കാട്ട് പരേതനായ ചാക്കോയുടെ ഭാര്യ ബ്രിജീത്ത (90) നിര്യാതയായി. ആയവന മുടവംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: മാത്യു ആയവന, ലൂസീന, തങ്കച്ചൻ മാറാടി, ജയിംസ്, ഡൊമിനിക്, ആൻസി, ടെസി, മനോജ്, മനേഷ്, പരേതയായ റോസിലി. മരുമക്കൾ: വത്സ, സ്കറിയ, ഷർമിള, ഷേർളി, ജീൻസി, ജോൺസൺ, ജോണി, ജിൻസി, അഞ്ജു, പരേതനായ സോജൻ (യു.കെ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.